സുന്നി വോയ്‌സ് ശില്‍പ്പശാലകള്‍ അഞ്ചിന് പൂര്‍ത്തിയാകും

Posted on: October 29, 2013 12:01 am | Last updated: October 28, 2013 at 11:57 pm

sunni voiceകോഴിക്കോട്: ആദര്‍ശ വായനാകുടുംബത്തില്‍ പുതിയ വരിക്കാരെ ലക്ഷ്യംവെച്ച് നടത്തുന്ന സുന്നി വോയ്‌സ് പ്രചാരണകാല പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി എസ് വൈ എസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തുന്ന ശില്‍പശാലകള്‍ നവംബര്‍ അഞ്ചോടെ പൂര്‍ത്തിയാകും. അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന സംസ്ഥാന ശില്‍പ്പശാലകളെ തുടര്‍ന്ന് നടക്കുന്ന ജില്ലാ ശില്‍പശാലകളില്‍ സോണല്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറിമാര്‍ സംബന്ധിക്കും.
പദ്ധതി അവതരണത്തിനു പുറമെ പ്രചാരണ കാല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസഥാന കമ്മിറ്റി തയ്യാറാക്കിയ ഉരുപ്പടികളുടെ വിതരണവും നടക്കും. മലയാളികള്‍ക്കിടയില്‍ പുതിയൊരു ആദര്‍ശ വായനാ സംസ്‌കാരം വളര്‍ത്തിയെടുത്ത സുന്നിവോയ്‌സ് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക ആനുകാലികമെന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.
നവംബര്‍ 6 മുതല്‍ 20 വരെയാണ് യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് പുതിയ വരിക്കാരെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇതിന് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃപരമായ പങ്കാളിത്തം വഹിക്കും. സോണല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ അണിചേര്‍ക്കും.
വരിക്കാരുടെ പട്ടിക നവംബര്‍ 25 നകം സര്‍ക്കിള്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. വായനക്കാര്‍ക്കും പ്രചാരണകാല പ്രവര്‍ത്തനങ്ങളില്‍ മികവ് നേടുന്ന ഘടകങ്ങള്‍ക്കും ഒട്ടേറെ ആകര്‍ഷകമായ സമ്മാനങ്ങളാണ് സംസ്ഥാന സമിതി പ്രഖ്യാപിച്ചിരിക്കുന്നത്.