Connect with us

Kerala

സോളാര്‍: കുറ്റപത്രം സമര്‍പ്പിച്ചു; സരിതാ നായര്‍ ഒന്നാംപ്രതി

Published

|

Last Updated

പത്തനംതിട്ട: സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് മല്ലേലിയില്‍ ശ്രീധരന്‍ നായരുടെ പക്കല്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സരിതയെ ഒന്നാം പ്രതിയായും രണ്ട്, മൂന്ന് പ്രതികളായി ബിജു രാധാകൃഷ്ണന്‍, ടെനി ജോപ്പന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാക്ഷിപ്പട്ടികയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. ചെങ്ങന്നൂര്‍ ഡി വൈ എസ് പി പ്രസന്നന്‍ നായരാണ് 239 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.