Connect with us

National

മുസാഫര്‍ നഗര്‍ കലാപം: യുവാക്കളെ സ്വാധീനിക്കാന്‍ പാക് ചാരസംഘടന ശ്രമിച്ചു: രാഹുല്‍

Published

|

Last Updated

ഇന്‍ഡോര്‍: മുസാഫര്‍ നഗര്‍ കലാപം നടക്കുന്ന സമയത്ത് അവിടെയുള്ള യുവാക്കളെ സ്വാധീനിക്കാന്‍ പാക് ചാരസംഘടന ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കലാപത്തിന്റെ ഇരകളെ ഐ എസ് ഐ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കലാപത്തിന്റെ ഉത്തരവാദിത്വം ബി ജെ പിക്കാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മാത്രമാണ് എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയെന്നും അദ്ദേഹം ഇന്‍ഡോറില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
ബി ജെ പി നേരിയ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണ്. പത്ത് വര്‍ഷത്തെ മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തെയും രാഹുല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇന്‍ഡോറിന്റെ സമഗ്ര വികസനത്തിന് വേണ്ടി കോണ്‍ഗ്രസ് എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തിളങ്ങുന്നുവെന്ന ബി ജെ പിയുടെ പ്രചാരണം പൊള്ളയായിരുന്നുവെന്നും പാവപ്പെട്ടവര്‍ക്ക് എതിരാണ് ആ പാര്‍ട്ടിയുടെ നിലപാടെന്നും കോണ്‍ഗ്രസ് താഴെക്കിടയിലുള്ളവരില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Latest