രണ്ട് വൃക്കകളും തകരാറായ വിദ്യാര്‍ഥി ചികിത്സാ സഹായം തേടുന്നു

Posted on: October 24, 2013 12:23 am | Last updated: October 24, 2013 at 12:23 am

sahayamകല്‍പറ്റ: വാരാമ്പറ്റ ഗവ.ഹൈസ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയും വാരാമ്പറ്റയിലെ അരൂക്കാരന്‍ അമ്മദിന്റെ മകനുമായ സുഹൈല്‍ രണ്ട് വൃക്കകളും തകരാറായി ചികിത്സ സഹായം തേടുന്നു. സുഹൈല്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
അഞ്ച് സെന്റ് സ്ഥലത്ത് ചെറിയ ഷെഡ്ഡില്‍ താമസിക്കുന്ന അമ്മദിന്റെ കുടുംബത്തിന് കുട്ടിയുടെ ചികിത്സ താങ്ങാന്‍ കഴിയുന്നതല്ല. വൃക്ക മാറ്റിവെക്കാനും, ചികിത്സക്കും പത്ത് ലക്ഷം രൂപ ചെലവ് വരും. ഇതു തുക സമാഹരിക്കാന്‍ നാട്ടുകാര്‍ സുഹൈല്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫെഡറല്‍ ബേങ്കിന്റെ പടിഞ്ഞാറത്തറ അക്കൗണ്ട നമ്പറും, ഐ.എഫ്.എസ് കോഡ് നമ്പര്‍ എഫ്.ഡി.ആര്‍.എല്‍ 0001796മായാണ് അക്കൗണ്ട് ആരംഭിച്ചത്. പത്രസമ്മേളനത്തില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ മമ്മുട്ടി, കണ്‍വീനര്‍ കെ.കെ മമ്മട്ടി, പി.മായന്‍, പി.ഒ നാസര്‍ പങ്കെടുത്തു.