Connect with us

Gulf

ഷിപ്പിംഗ് കണ്ടയിനറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം: രണ്ടു പാക്കിസ്ഥാനികള്‍ക്ക് 12 വര്‍ഷം തടവ്

Published

|

Last Updated

ദുബൈ: ഷിപ്പിംഗ് കണ്ടയിനറില്‍ രഹസ്യമായി മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പാക്കിസ്ഥാനികള്‍ക്ക് 12 വര്‍ഷം തടവ്. ഒന്നാം പ്രതിക്ക് 10 വര്‍ഷം തടവും രണ്ടു ലക്ഷം ദിര്‍ഹം പിഴയും കോടതി വിധിച്ചപ്പോള്‍ രണ്ടാം പ്രതിക്ക് രണ്ട് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
41 കിലോഗ്രാം ട്രമഡോള്‍ ദുബൈ പോലീസ് പിടികൂടിയ കേസിലാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ഇവരില്‍ നിന്നും ലഹരി വസ്തുവായ നിസ്വാറും പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാന്‍ സ്വദേശിയായ 32 കാരന്റെ ദുബൈയിലെ കാര്‍ഗോ ഓഫീസിന്റെ പേരില്‍ ജബല്‍ അലി തുറമുഖത്ത് എത്തിച്ച കണ്ടയിനറിലായിരുന്നു ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് സൂക്ഷിച്ചത്. ഇയാളെ ഒന്നാം പ്രതിയായി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ദുബൈ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരമായിരുന്നു വന്‍ മയക്കുമരുന്ന് വേട്ടയില്‍ കലാശിച്ചത്. ജബല്‍ അലി തുറമുഖ അധികൃതരെ കണ്ടയിനറില്‍ മയക്കുമരുന്നു വരുന്നതായി പോലീസ് അറിയിക്കുകയും രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ക്കുകയുമായിരുന്നു. പാക്കിസ്ഥാനില്‍ നിന്നും എത്തിയ കണ്ടയിനര്‍ സ്വീകരിക്കാന്‍ ഒന്നാം പ്രതി ജബല്‍ അലി തുറമുഖത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
പാക്കിസ്ഥാനിലും ദുബൈയിലും കയറ്റിറക്കുമതി നടത്തുന്ന ബിസിനസുകാരനാണെന്നും രണ്ടിടത്തും സ്വന്തമായി ശാഖകള്‍ ഉണ്ടെന്നും ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിലെ ശാഖയില്‍ നിന്നും ദുബൈ ഓഫീസിന്റെ മേല്‍വിലാസത്തില്‍ മരുന്നുകള്‍ അയക്കുന്നതായാണ് വിവരം ലഭിച്ചതെന്നും ഇതില്‍ മയക്കുമരുന്ന് ഉള്ളതായി അറിയില്ലെന്നും ഒന്നാം പ്രതി പോലീസിനോട് പറഞ്ഞിരുന്നു. ഒന്നാം പ്രതിയില്‍ നിന്നും ലഭിച്ച വിവരമായിരുന്നു 50 കാരനും രണ്ടാം പ്രതിയുമായ പാക് സ്വദേശിയുടെ അറസ്റ്റിന് ഇടയാക്കിയത്. കച്ചവടത്തിനായി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചെന്നാണ് ഇരുവര്‍ക്കുമെതിരെ പോലീസ് ചുമത്തിയിരുന്ന കേസ്. 41.194 കിലോഗ്രാം ട്രമഡോളും 69,880 നിരോധിച്ച ഗുളികകളുമായിരുന്നു കണ്ടയിനറില്‍ ഉണ്ടായിരുന്നതെന്ന് പ്രസോക്യൂഷന്‍ കോടതിയെ അറിയച്ചിരുന്നു.
ഇറ്റാലിയന്‍ മാഫിയ തലവനെ ദുബൈ പോലീസ് പിടികൂടി

ദുബൈ: ഇന്റര്‍പോള്‍ അന്വേഷിക്കുന്ന നിരവധി കേസുകളിലെ പ്രതിയായ മാഫിയ തലവനെ പോലീസ് പിടികൂടി. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിരുന്നു. ഇറ്റാലിയന്‍ നഗരമായ കലാബ്രിയയില്‍ കേന്ദ്രീകരിച്ചുവരികയായിരുന്ന “നദ്‌റാഗെറ്റ” മാഫിയ സംഘത്തെ തലവനാണ് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാനായി ട്രാന്‍സിറ്റില്‍ ദുബൈയിലെത്തിയപ്പോള്‍ പിടിയിലായതെന്ന് ദുബൈ പോലീസ് മേധാവി ലെഫ്. ജന. ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു. ഇയാള്‍ ദുബൈയിലെത്തുന്നുവെന്ന അറിവ് ലഭിച്ചയുടന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കീഴില്‍ പ്രത്യേക സംഘം രൂപവത്കരിക്കുകയും പ്രതി ദുബൈയില്‍ വിമാനമിറങ്ങിയ ഉടനെ പിടിയിലാകുകയുമായിരുന്നു.
കൊടും കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മാഫിയ സംഘത്തലവനെ പിടികൂടാനായതില്‍ ഇന്റര്‍പോള്‍ സന്തുഷ്ടി രേഖപ്പെടുത്തുകയും ദുബൈ പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest