Connect with us

Gulf

ഈദ് അവധിയില്‍ ദുബൈയിലും ഷാര്‍ജയിലുമായി 36 അപകടങ്ങള്‍; നാല് മരണം

Published

|

Last Updated

ദുബൈ: ഈദ് അവധി ദിനങ്ങളില്‍ ദുബൈയിലും ഷാര്‍ജയിലുമായി 36 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബൈയില്‍ 22 വാഹനാപകടങ്ങള്‍ നടന്നതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ എഞ്ചി. മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു. അപകടങ്ങളില്‍ രണ്ടു പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ അഞ്ചു പേര്‍ കുട്ടികളാണ്. സലാഹുദ്ദീന്‍ റോഡില്‍ റോഡ് ബാരിക്കേഡിലേക്ക് വാഹനം ഇടിച്ചു കയറിയാണ് ഒരാള്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ് 20 മീറ്ററോളം നീങ്ങിയ വാഹനത്തിനടിയില്‍പ്പെട്ട ഡ്രൈവര്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ഷാര്‍ജയില്‍ ഈദ് ദിനത്തില്‍ 14 അപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഈദ് ദിവസങ്ങളില്‍ ഷാര്‍ജ പോലീസിനു കീഴിലുള്ള കിഴക്കന്‍ മേഖല അടക്കമുള്ള സ്ഥലങ്ങളില്‍ യാത്ര സുരക്ഷിതമാക്കാന്‍ ശക്തമായ ക്രമീകരണങ്ങളും ബോധവത്കരണവും നടത്തിയിരുന്നതായി ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടര്‍ കേണല്‍ അഹ്മദ് അബ്ദുല്ല ബിന്‍ ദര്‍വീഷ് പറഞ്ഞു.

---- facebook comment plugin here -----

Latest