ബാബരി മസ്ജിദ്: അഡ്വാനിക്കെതിരെയുള്ള ഹരജിയില്‍ ഡിസംബര്‍ 12ന് വാദം കേള്‍ക്കും

Posted on: October 21, 2013 11:57 pm | Last updated: October 23, 2013 at 12:31 am

advന്യൂയോര്‍ക്ക്: ചൈനയുടെ പുതിയ നേതൃത്വം സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്നും യാഥാര്‍ഥ്യത്തില്‍നിന്നും സത്യം ഉള്‍ക്കൊള്ളണമെന്നുമെന്നും തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പുതിയ പ്രസിഡന്റ് സി ജിന്‍പിംഗിന്റെ ഭാഗത്തുനിന്നും മാറ്റത്തിന്റെ സൂചനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിബറ്റുകാര്‍ ചൈനയില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ സ്വയംഭരണാവകാശം വേണമെന്ന് ലാമ പറഞ്ഞു.
സ്വയംഭരണമനുവദിക്കുന്നത് ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യും. ഈ മധ്യ നിലപാടില്‍ എല്ലാവര്‍ക്കും താത്പര്യമാണെന്നും ഇതിന് മുമ്പ് സ്വയംഭരണം നേടിയ ഹോങ്കോംഗ്, മക്കാവു എന്നിവ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു. അമേരിക്കയിലും ഇന്ത്യയിലുമുള്ള തിബറ്റുകാര്‍ സമ്പൂര്‍ണമായ സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് എങ്ങനെ നേടിയെടുക്കുമെന്ന് അറിയില്ല. നമ്മള്‍ യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  ബാബരി കേസ് നാള്‍വഴി ഇങ്ങനെ