Connect with us

Gulf

അനുമതിപത്രമില്ലാതെ ഹജ്ജ് നിര്‍വ്വഹിച്ചവര്‍ക്കെതികെ നിയമനടപടി തുടങ്ങി

Published

|

Last Updated

അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വ്വഹിച്ച അനധികൃത തീര്‍ഥാടകര്‍ക്കെതിരെ സഊദി പാസ്‌പോര്‍ട്ട് വിഭാഗം നിയമനടപടികള്‍ ആരംഭിച്ചു. 30,000 അനധികൃത തീര്‍ഥാടകരെ ഈ വര്‍ഷം പോലീസ് പിടികൂടി.അനധികൃതമായി ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുന്ന വിദേശികളെ പിടികൂടി നാടുകടത്തുമെന്നും ഇത്തരക്കാര്‍ക്ക് പിന്നീട് പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും നേരത്തെ മക്കാ ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസലും സൗദി പാസ്‌പോര്‍ട്ട് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് അനുമതി പത്രമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ ഹജ്ജിനെത്തിയിരുന്നു. ഇത്തരക്കാരെ പിടികൂടുന്നതിനായി മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും മറ്റും കര്‍ശന പരിശോധനകളും നടത്തിയിരുന്നു. കൂടാതെ മിനയിലും അറഫയിലും മക്കയിലെ വിവിധ പ്രദേശങ്ങളിലുമായി പിടികൂടിയ അനധികൃത തീര്‍ഥാടകരുടെ ഫിംഗര്‍ പ്രിന്റ് എടുത്തതിനു ശേഷം അവരെ ഹജ്ജ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇങ്ങിനെ ഫിംഗര്‍ പ്രിന്റ് എടുക്കപ്പെട്ടവരുടെ പേരിലാണ് ഇപ്പോള്‍ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ഇതിനു മുന്നോടിയായി ജോലിയില്‍ നിന്നും പിരിച്ചു വിടാനാവശ്യപ്പെട്ടുകൊണ്ട് ഇവരുടെ സ്‌പോണ്‌സര്‍മാര്‍ക്കും തൊഴിലുടമകള്‍ക്കും സൗദി

Latest