Connect with us

Kannur

വിഎസിനും പിണറായിക്കും പിസി ജോര്‍ജിന്റെ പ്രശംസ

Published

|

Last Updated

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പ്രശംസ. പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയാണെന്നും വിഎസ് അച്ചുതാന്ദന്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍വെച്ച് ഏറ്റവും ഉത്തമനായ കമ്മ്യൂണിസ്റ്റ് നേതാവാണെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ വൈദ്യുതി രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു. സിപിഎം അനുകൂല സംഘടനയുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജോര്‍ജ്.

---- facebook comment plugin here -----