ടിപ്പുവിന്റെ വാള്‍ 9.7 കോടിക്ക് ലേലം ചെയ്തു

Posted on: October 11, 2013 11:49 pm | Last updated: October 11, 2013 at 11:49 pm

tipu_0_0_0ന്യൂഡല്‍ഹി: വൈദേശികാധിപത്യത്തിനെതിരെ പടനയിച്ച ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലം ചെയ്ത് വിറ്റു. അദ്ദേഹത്തിന്റെ 300 വര്‍ഷം പഴക്കമുള്ള രണ്ടാമത്തെ വാളാണ് കഴിഞ്ഞ ദിവസം ലണ്ടനിലെ സോത്ത് ബേയില്‍ ലേലം ചെയ്തത്.
1,50,000 ഡോളറിനാണ് (9.7 കോടി രൂപ) ടിപ്പുവിന്റെ വാള്‍ ലേലം ചെയ്തത്. ഒരു ഇന്ത്യന്‍ മ്യൂസിയം ഉടമയാണ് വാള്‍ ലേലത്തിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ആദ്യമായാണ് ഇത്രയും തുകക്ക് ലേലം നടക്കുന്നതെന്ന് ലേലത്തിനു ശേഷം ബെനഡിക്ട് കാര്‍ട്ടര്‍ വ്യക്തമാക്കി.