Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചു

Published

|

Last Updated

കൊണ്ടോട്ടി്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി യൂനിസില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ഇന്ന് രാവിലെ 6.30ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യൂനുസ് എത്തിയത്. വാതില്‍പ്പിടിയുടെയും പരിചയുടെയും രൂപത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. കരിപ്പൂര്‍ വിമാനത്താളത്തില്‍ നിന്ന് ഇരുപത് കിലോയോളം സ്വര്‍ണമാണ് മൂന്നാഴ്ചക്കിടെ പിടികൂടിയത്.

---- facebook comment plugin here -----

Latest