ഡല്‍ഹി കോണ്‍ഗ്രസ് നില നിര്‍ത്തും; കേജ്രിവാളിന് ഷീലാ ദീക്ഷിതിന്റെ മറുപടി

Posted on: October 5, 2013 5:49 pm | Last updated: October 5, 2013 at 5:49 pm

sheela deesidന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ പോകുന്നത് ആം ആദ്മി സര്‍ക്കാരാണെന്ന അരവിന്ദ് കേജ്രിരിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രംഗത്ത്. കേജ്രിവാളിന്റെ അവകാശവാദം തികച്ചും അസംബന്ധമാണെന്ന് ഷീല ദീക്ഷിത് മാധ്യമങ്ങളെ അറിയിച്ചു.

അഴിമതിയുടെ പേരില്‍ മാത്രം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അഴിമതി എവിടെയാണ് എന്നുള്ളത് കാട്ടിത്തരിക. തെളിവുകളില്ലാതെ കുറ്റപ്പെടുത്തരുതെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ 47 സീറ്റുകളും സ്വന്തമാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കേജ്രിവാള്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും പോന്ന എതിരാളിയാണ് ആംആദ്മിയെന്ന് അവര്‍ വെള്ളിയാഴ്ച അവകാശപ്പെട്ടിരുന്നു. ആംആദ്മി അധികാരത്തിലെത്തിയാല്‍ അഴിമതിക്കാരായ മന്ത്രിമാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കേജ്രിവാള്‍ പറഞ്ഞു.