Connect with us

Malappuram

റബര്‍ വിലയിടിവ്; കര്‍ഷകര്‍ ദുരിതത്തില്‍

Published

|

Last Updated

മഞ്ചേരി: റബര്‍ വിലയിടിവ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. പ്രമുഖ ടയര്‍ കമ്പനികളുടെ ആസൂത്രിത നീക്കവും റബറിന്റെ ഇറക്കുമതിയുമാണ് റബര്‍ വിപണിയിലെ മാന്ദ്യത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുനനത്.
റബര്‍ വിലയിടിവ് തടയാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇറക്കുമതി ചെയ്യുന്ന റബറിന്റെ അളവ് കുറക്കുകയും ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച കേന്ദ്ര നടപടി ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കിലോക്ക് 20 എന്ന ഇറക്കുമതി ചുങ്കം 20 ശതമാനമാക്കി ഉയര്‍ത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് എട്ട് മാസം കഴിഞ്ഞിട്ടും നടപടിയായില്ല. ഇന്ത്യയില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന 975,000 ടണ്‍ റബറും സംസ്ഥാനത്താണ് കൃഷി ചെയ്യുന്നത്.
മലയോര കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ ഇതിനകം പ്രക്ഷോഭത്തിനിറങ്ങി കഴിഞ്ഞു. 200നുമേല്‍ വിലയുണ്ടായിരുന്ന റബറിന് 140ല്‍ പരം പിടിച്ചു നിര്‍ത്താനാണ് നീക്കം.

ഇതിനു പിന്നില്‍ ചില വന്‍കിട ടയര്‍ കമ്പനികളാണെന്നും ഇത് റബര്‍ കര്‍ഷകരുടെ നടവൊടിക്കുമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. കര്‍ഷകന്റെ മാത്രമല്ല ചെറുകിട വ്യാപാരികളെയും റബര്‍ വിലയിടിവ് ബാധിച്ചിട്ടുണ്ട്. ഈ മേഖലയിലെ സ്തംഭനമൊഴിവാക്കുന്നതിനു പകരം യര്‍ ലോബികളുടെ പ്രശ് പരിഹാരത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗമന നല്‍കുന്നത്.
വ്യാപകമായി റബര്‍ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ തടയിടണം. റബര്‍ വിലയിടിവ് സാമ്പത്തിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമന്ന ആശങ്കയിലാണ് റബര്‍ കര്‍ഷകര്‍.