Connect with us

National

സീമാന്ധ്ര ബന്ധ്: സംസ്ഥാനം നിശ്ചലം; കേന്ദ്ര മന്ത്രി പള്ളം രാജുവും രാജിവെച്ചു

Published

|

Last Updated

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്തെ നിശ്ചലമാക്കി. മന്ത്രിസഭാ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കടകളും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. നിരവധി തെലുങ്കാന വിരുദ്ധ സഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

അതിനിടെ തെലുങ്കാന രൂപീകരണക്കില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി പള്ളം രാജു രാജിവെച്ചു. തിടുക്കപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്രം ആന്ധ്രയിലെ ജനങ്ങളുടെ വികാരം മാനിച്ചില്ലെന്നും പള്ളം രാജു പറഞ്ഞു. ടൂറിസം മന്ത്രി ചിരഞ്ജീവി ഇന്നലെ രാജിവെച്ചിരുന്നു. ടെക്സ്റ്റയില്‍ മന്ത്രി കെ എസ് റാവുവും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്.

 

Latest