തെലുങ്കാന രൂപീകരണം: കേന്ദ്രടൂറിസം മന്ത്രി ചിരഞ്ജീവി രാജിവെച്ചു

Posted on: October 3, 2013 10:56 pm | Last updated: October 3, 2013 at 10:56 pm

chiranjeeviന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. തീരദേശ ആന്ധ്രയില്‍ നിന്നുളള ജനപ്രതിനിധിയാണ് ചിരഞ്ജീവി. തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിനെ തുടര്‍ന്ന് രാജിവെക്കാന്‍ അദ്ദേഹത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു.