എസ് വൈ എസ് വെള്ളമുണ്ട സോണ്‍ പഠിപ്പുര സമാപിച്ചു

Posted on: October 1, 2013 1:00 am | Last updated: October 1, 2013 at 1:19 am

തരുവണ: എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ ഭാഗമായി വെള്ളമുണ്ട സോണിലെ തിരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കായി കരിങ്ങാരി അല്‍ ഇഹ്‌സാന്‍ സുന്നി മദ്‌റസയില്‍ സംഘടിപ്പിച്ച പഠിപ്പുര 2013 ക്യാമ്പ് സമാപിച്ചു.
സര്‍വതല സ്പര്‍ശിയായ പ്രബോധനം, സാന്ത്വനം, എന്നിവയില്‍ ഊന്നിയ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ ക്യാമ്പില്‍ അവതരിപ്പിച്ചു. സോണ്‍ പ്രസിഡന്റ്‌വി എസ് കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് എസ് ഷറഫുദ്ദീന്‍ (മാനേജിംഗ് എഡിറ്റര്‍ രിസാല വാരിക) ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഖാഫി അല്‍ കാമിലി,ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട്, ജില്ലാ നേതാക്കളായ പി സി ഉമറലി, എസ് അബ്ദുള്ള, കെ എസ് മുഹമ്മദ് സഖാഫി, നാസര്‍ മാസ്റ്റര്‍ തരുവണ എന്നിവര്‍ നേതൃത്വം നല്‍കി സമസ്ത ജില്ല പ്രസിഡന്റ്് ഹസന്‍ മൗലവി ബാഖവി സമാപന പ്രാര്‍ഥന നടത്തി. ഇ കെ ഉസ്മാന്‍ ദാരിമി സ്വാഗതവും സുലൈമാന്‍ അമാനി നന്ദിയും പറഞ്ഞു.