മിനിലോറി ഇടിച്ച് യുവാവ് മരിച്ചു

Posted on: September 30, 2013 10:22 pm | Last updated: September 30, 2013 at 10:22 pm

ഉപ്പള: മിനിലോറി ഇടിച്ച് കാല്‍നടയാത്രക്കാരനായ യുവാവ് മരിച്ചു. ബായാര്‍ സജങ്കിലയിലെ ജമാല്‍(30) ആണ് മരിച്ചത്.
സജങ്കിലയിലെ മറിയുമ്മയുടേയും പരേതനായ മുഹമ്മദിന്റെയും മകനാണ്. റോഡരികിലൂടെ നടന്നുപോകുമ്പോള്‍ പാചകവാതക സിലിണ്ടറുമായി പോവുകയായിരുന്ന മിനിലോറി ഇടിച്ചാണ് അപകടം. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: സലീം, സലാം, കാസിം, സഹദ്.