ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര; 40 മരണം

Posted on: September 30, 2013 3:15 pm | Last updated: September 30, 2013 at 3:15 pm

car bombബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശിയ ഭൂരിപക്ഷ മേഖലകളിലെ വാണിജ്യകേന്ദ്രങ്ങള്‍ക്ക് സമീപമായിരുന്നു സ്‌ഫോടനങ്ങള്‍. സ്‌ഫോടനം രാവിലെ തിരക്കേറിയ സമയത്തായതിനാല്‍ മരണം സംഖ്യ ഉയരാന്‍ കാരണമായി. സദര്‍ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ മാത്രം ഏഴു പേരാണ് കൊല്ലപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഏറെ നാളായി തുടര്‍ന്നുവരുന്ന ശിയ- സുന്നി സംഘര്‍ഷത്തിന്റെ ഭാഗമായാണ് സ്‌ഫോടനമുണ്ടായതെന്നാണ് കരുതപ്പെടുന്നത്.