Connect with us

Wayanad

ഐസോണിനെ വരവേല്‍ക്കാന്‍ പരിഷത്ത് ഒരുങ്ങി

Published

|

Last Updated

മാനന്തവാടി: ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ പുലര്‍കാലത്ത് ആകാശത്ത് ദൃശ്യമാകുന്ന ” ഐസോണ്‍ ” എന്ന വാല്‍ നക്ഷത്രത്തെ നീരീക്ഷിക്കുന്നതിനായി വിപുലമായ പരിപാടികള്‍ക്ക് ശാസ്ത്ര സാഹിത്യപരിഷത്ത് രൂപം നല്‍കി. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധവും ബഹിരാകാശ വിജ്ഞാനവും വളര്‍ത്തിയെടുക്കുന്നതിനായി ജോ്യാതിശാസ്ത്ര ക്ലാസുകള്‍, സിഡി പ്രദര്‍ശനങ്ങള്‍, യൂറീക്ക-ശാസ്ത്ര കേരളം വിജ്ഞാനോത്സവങ്ങള്‍ , ഐസോണ്‍ ബാലോത്സവങ്ങള്‍ എന്നിവയാണ് പരിഷത്ത് സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യപടിയായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ യുറീക്ക-ശാത്ര കേരളം വിജ്ഞാനോത്സവങ്ങള്‍ ആദ്യം നടത്തും. എല്‍പി തലം മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടിളെയാണ് വിജ്ഞാനോത്സവത്തില്‍ പങ്കെടുപ്പിക്കുന്നത്. വിജ്ഞാനോത്സവത്തിന് മുന്നോടിയായി ഒക്‌ടോബര്‍ ഏഴ്, എട്ട് തിയ്യതികളില്‍ വാല്‍നക്ഷത്രത്തിന്റെ പ്രത്യേകതകള്‍, ആകാശത്ത് ഐസോണിന്റെ സ്ഥാനം എന്നിവ ചിത്രീകരിച്ച സിഡി പ്രദര്‍ശനം ഉണ്ടാകും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഴുവന്‍ വിദ്യാലയങ്ങളിലേയും ഓരോ അധ്യാപകര്‍ക്ക് ജില്ലാ അടിസ്ഥാനങ്ങളില്‍ പരിശീലനം നല്‍കും. ഒക്‌ടോബര്‍ നാലിന് രാവിലെ 10ന് മാനന്തവാടി, ബീനാച്ചി എന്നിവിടങ്ങളിലെ ബിആര്‍സികളിലും കല്‍പ്പറ്റ ലൈബ്രറി കൗണ്‍സില്‍ ഹാളിലും പരിശീലനം നല്‍കും.