മുഅല്ലിം നേതൃക്യാമ്പ് ഒക്‌ടോ. 7,8 തീയതികളില്‍ കൊയിലാണ്ടി ഖല്‍ഫാനില്‍

Posted on: September 30, 2013 12:46 am | Last updated: September 30, 2013 at 12:46 am

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എസ് ജെ എം സംസ്ഥാന കൗണ്‍സിലര്‍മാരെയും ജില്ലാ ഭാരവാഹികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന നേതൃക്യാമ്പ് ഒക്‌ടോബര്‍ 7,8 തീയതികളില്‍ കൊയിലാണ്ടി ഖല്‍ഫാന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.
തിങ്കളാഴ്ച വൈകീട്ട് 4.30ന് ആരംഭിക്കുന്ന ക്യാമ്പ് ചൊവ്വാഴ്ച വൈകുന്നേരം 4.30ന് സമാപിക്കും. ആനുകാലിക വിഷയങ്ങളെ അധികരിച്ച് പഠനങ്ങള്‍ നടക്കും.
സയ്യിദലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഡോ. അബ്ദുല്‍ അസീസ് ഫൈസി, ഡോ. ശശികുമാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, അബൂ ഹനീഫല്‍ ഫൈസി, വി പി എം വില്ല്യാപള്ളി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, സയ്യിദ് സൈന്‍ ബാഫഖി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.