മാപ്പിള കല അക്കാദമി ജിദ്ദ ചാപ്റ്റര്‍ മാപ്പിള പാട്ട് അന്താക്ഷരി മത്സരം നടത്തുന്നു

Posted on: September 29, 2013 9:05 pm | Last updated: September 29, 2013 at 9:05 pm

ജിദ്ദ :യഥാര്‍ത്ഥ മാപ്പിള പാട്ടിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി മാപ്പിളകല അക്കദമി ജിദ്ദ ചാപ്റ്റര്‍ മാപ്പിള പാട്ട് അന്താക്ഷരി മത്സരം സംഘടിപ്പിക്കാന്‍തീരുമാനിച്ചു .ആനുകാലികമായി നടക്കുന്ന ചാനല്‍ പരിപാടികളടക്കം മാപ്പിള പാട്ടിനു വലിയ പ്രാധാന്യം നേടിയിട്ടുണ്ടെങ്കിലും അവിടെയെല്ലാം മാപ്പിള പാട്ടിന്റെ തനിമ കൈമോശം വന്നു പോകുന്നതായും മാപ്പിള പാട്ടുകള്‍ മാഞ്ഞാള പാട്ടുകളായി അവഗണിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് മാപ്പിള കല അക്കാദമി ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് സയ്യിദ് മഷ്ഹൂദ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കുറ്റപ്പെടുത്തി.

പ്രവാസ സമൂഹത്തിനു മുമ്പില്‍ നിരവധി പുതുമയാര്‍ന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ അക്കാദമി പ്രത്യേകം തയ്യാറാക്കുന്ന നിയമാവലികള്‍ അടിസ്ഥാനമാക്കി നാല് വ്യത്യസ്ത മേഖലകള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാണ് മത്സരം തയ്യാറാക്കിയിരിക്കുന്നത് .ഡോക്ടര്‍ മുഹമ്മദ് കാവുങ്ങല്‍ ,ഉമ്മര്‍ അഞ്ചച്ചവടി ,ജമാല്‍പാഷ ,മുഹമ്മദ് കുട്ടി അരിമ്പ്ര ,സുല്‍ത്താന്‍ തവന്നൂര്‍ ,നസീര്‍ അരീക്കോട് ,ഇ കെ റഫീക്ക്,ഹമീദ് കരിമ്പുലാക്കല്‍ എന്നിവര്‍ സംസാരിച്ചു . ഒക്ടോബര്‍ 25 നു ജിദ്ദയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കാളികളാവാന്‍ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 10 നു മുമ്പായി 0581337467 ,0506699410 .0508863085,എന്നീ നമ്പരുകളിലോ [email protected] എന്ന മെയില്‍ അഡ്രസ്സിലോ രജിസറ്റര്‍ ചെയ്യേണ്ടതാണ് .ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും ഫൈസല്‍കൊട്ടപ്പുറം നന്ദിയും പറഞ്ഞു .