വീട്ടമ്മയുടെ സൗന്ദര്യത്തില്‍ മയങ്ങി കൂടെക്കിടന്ന മോഷ്ടാവിനെ ഭര്‍ത്താവ് പൊക്കി

Posted on: September 29, 2013 9:04 pm | Last updated: September 29, 2013 at 9:05 pm

thief

ദുബൈ: മോഷണ ശേഷം വീട്ടമ്മയുടെ സൗന്ദര്യത്തില്‍ മയങ്ങി കൂടെക്കിടന്ന മോഷ്ടാവിനെ ഭര്‍ത്താവ് പൊക്കി. ദുബൈയിലെ ഒരു ഫ്റ്റാറ്റിലാണ് സംഭവം നടന്നത്.

ഫ്‌ലാറ്റില്‍ മോഷണം നടത്താനെത്തിയതായിരുന്നു യുവാവ്. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കി പുറത്തുകടക്കുന്നതിനിടെ അയാള്‍ തൊട്ടടുത്ത മുറിയിലേക്ക് ഒന്ന് ഒളിഞ്ഞുനോക്കി. അപ്പോഴാണ് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന സുന്ദരിയായ വീട്ടമ്മയെ കണ്ടത്. വീട്ടമ്മയുടെ സൗന്ദര്യത്തില്‍ മനം മയങ്ങിയ യുവാവ് പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ പോയി ഇരുവര്‍ക്കുമിടയില്‍ കിടന്നു. തുടര്‍ന്ന് വീട്ടമ്മയെ തലോടാന്‍ തുടങ്ങി. തുടക്കത്തില്‍ ഭര്‍ത്താവാണെന്ന് കരുതിയ വീട്ടമ്മ പ്രതിരോധിച്ചില്ല. എന്നാല്‍ യുവാവിന്റെ രൂക്ഷമായ വിയര്‍പ്പ് നാറ്റം അനുഭവിച്ച വീട്ടമ്മക്ക് സംശയം തോന്നി കണ്ണ് തുറന്നപ്പോഴാണ് തന്റെ കിടക്കയില്‍ അപരിചിതനെ കണ്ടത്. ഉടനെ അവര്‍ ആര്‍ത്ത് വിളിച്ചതോടെ ഭര്‍ത്താവ് ഉണര്‍ന്ന് മോഷ്ടാവിനെ കൈയോടെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

തന്റെ പോലീസ് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സംഭവമായിരിക്കും ഇതെന്ന് ദുബൈ സി ഐ ഡി മുഖ്യ പരിശീലകന്‍ ലഫ്. കേണല്‍ അഹമ്മദ് അല്‍ മാരി പറഞ്ഞു.