ടി സി മാത്യൂ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍

Posted on: September 29, 2013 8:09 pm | Last updated: September 30, 2013 at 7:20 am
SHARE

tc mathew1മുംബൈ: കേരളത്തിന് ബി സി സി ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യം. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായി കേരളത്തിന്റെ ടി സി മാത്യൂ തിരെഞ്ഞെടുക്കപ്പെട്ടു. ഐ പി എല്‍ ഗവേര്‍ണിംഗ് കൗണ്‍സിലിലും മാത്യൂ അംഗമായിരിക്കും. ജയേഷ് ജോര്‍ജ് (അഴിമതി വിരുദ്ധ കമ്മിറ്റി അംഗം), അനന്തനാരായണന്‍ (ജൂനിയര്‍ ക്രിക്കറ്റ് കമ്മിറ്റി അംഗം), ടി ആര്‍ ബാലകൃഷ്ണന്‍ (മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗം), എസ് ഹരിദാസ് (സീനിയര്‍ ക്രിക്കറ്റ് കമ്മിറ്റി അംഗം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട് മറ്റ് അംഗങ്ങള്‍. കെ ജയറാം ജൂനിയര്‍ സെലക്ടറായി തുടരും.