ആം ആദ്മി പാര്‍ട്ടിക്ക് തെരെഞ്ഞെടുപ്പ് സംഭാവനയായി 12 കോടി ലഭിച്ചു

Posted on: September 29, 2013 7:29 pm | Last updated: September 29, 2013 at 7:29 pm

OB-UZ940_ikejri_G_20121018051522ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പിന് സംഭാവനയായി ലഭിച്ചത് 12 കോടി രൂപ. 20 കോടി പിരിക്കാനായിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത്.  6.20കോടി രൂപ ഇന്ത്യക്കകത്തുനിന്നും ബാക്കി വിദേശത്തുനിന്നുമാണ് ലഭിച്ചത്. അമേരിക്കന്‍ പ്രവാസികളാണ് കൂടുതല്‍ സംഭാവന നല്‍കിയത്. അമേരിക്ക കൂടാതെ ഹോങ്കോങ്, ഓസ്‌ത്രേലിയ, സ്വിറ്റസര്‍ലാന്റ്, കാനഡ, യു എ ഇ എന്നിവിടങ്ങളില്‍ നിന്നും പാര്‍ട്ടിക്ക് സംഭാവന ലഭിച്ചു. ഹോങ്കോങില്‍ നിന്നും ഒരു പ്രവാസി 50 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. റിക്ഷാക്കാര്‍ മുതലുള്ളവര്‍ തങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും 47,000 പേര്‍ ഓണ്‍ലൈനിലൂടെ സംഭാവന നല്‍കിയെന്നും പാര്‍ട്ടി അറിയിച്ചു.

 

ALSO READ  വൈറസ് വ്യാപനനിരക്ക് കണ്ടെത്താൻ ജൂലൈ ആറിനകം ഡൽഹിയിലെ മുഴുവൻ വീടുകളിലും പരിശോധന നടത്തും