Connect with us

Gulf

നഖീലിന്റെ വാര്‍സണ്‍ വില്ലേജ് വില്‍പ്പന നാളെ

Published

|

Last Updated

ദുബൈ: രാജ്യത്തെ വന്‍കിട നിര്‍മാണ കമ്പനികളില്‍ ഒന്നായ നഖീല്‍ നിര്‍മിച്ച വാര്‍സണ്‍ വില്ലേജ് നാളെ വില്‍പ്പന നടത്തും. 1,200 വീടുകള്‍ ഉള്‍പ്പെട്ടതാണ് ഈ പദ്ധതി. 47.5 ഹെക്ടറിലായി പരന്നു കിടക്കുന്ന പദ്ധതിയില്‍ 942 ടൗണ്‍ ഹൗസുകളും ഉള്‍പ്പെടുമെന്ന് നഖീല്‍ ചെയര്‍മാന്‍ അലി റാശിദ് ലൂത്ത വ്യക്തമാക്കി. ഇന്റെര്‍നാഷ്ണല്‍ സിറ്റിയിലെ വാര്‍സണ്‍ വില്ലേജ് പ്രൊജക്ടില്‍ കമ്പനിയുടെ പക്കലുള്ള 250 ഫഌറ്റുകളും വില്‍പ്പനക്കായി ഒരുങ്ങിക്കഴിഞ്ഞു. 365 ഷോപ്പുകള്‍ ഉള്‍പ്പെട്ട ഷോപ്പിംഗ് സെന്ററും റിക്രിയേഷന്‍ സെന്ററും ഇതോടനുബന്ധിച്ചുണ്ട്.
നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളെല്ലാം കഴിയുന്നതും വേഗം കൈമാറി 2015ല്‍ വായ്പ് തിരിച്ചടച്ച് സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് നഖീലെന്നാണ് നിര്‍മാണ രംഗത്ത് നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വായ്പ തിരിച്ചടക്കാനുള്ള അവസാന സമയമാണ് 2015 എന്നാണ് അറിയുന്നത്. സാമ്പത്തിക മാന്ദ്യം ബാധിച്ചതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി വായ്പ തിരിച്ചടക്കുന്നതിന്റെ ഭാഗമായി പല നിര്‍മാണ പദ്ധതികളും മരവിപ്പിച്ച് നിര്‍ത്തിയിരുന്നു. 1,600 കോടി ദിര്‍ഹമായിരുന്നു നഖീലിന്റെ വായ്പ തുക. ഇതില്‍ 800 കോടി ദിര്‍ഹമാണ് അടുത്ത വര്‍ഷം തിരിച്ചടക്കേണ്ടത്. 2009ലെ സാമ്പത്തിക മാന്ദ്യത്തില്‍ നേരിട്ട വന്‍ തകര്‍ച്ചയാണ് വായ്പ തിരിച്ചടക്കുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചത്.
ദുബൈ ഡ്രാഗണ്‍ മാളിനോട് ചേര്‍ന്ന 17 കോടി ദിര്‍ഹത്തിന്റെ കെട്ടിടങ്ങള്‍ക്കായി ആവശ്യക്കാരെ കണ്ടെത്താനും കമ്പനി നടപടി സ്വീകരിക്കും. വാര്‍സണ്‍ വില്ലേജിലെ മൂന്നു മുറികളുള്ള ആഡംബര വില്ലകള്‍ക്ക് ചതുരശ്രയടിക്ക് 844 ദിര്‍ഹമാണ് മതിപ്പ് വില. ദുബൈ ഡ്രാഗണ്‍ മാളിനോട് ചേര്‍ന്ന 17 കോടി ദിര്‍ത്തിന്റെ കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാരെ കണ്ടെത്താനും കമ്പനി നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.

Latest