ബിജു രാധാകൃഷ്ണനെ വൈദ്യപരിശോധനക്ക് വിധേയനാക്കി

Posted on: September 28, 2013 5:39 pm | Last updated: September 28, 2013 at 5:39 pm
SHARE

biju-radhakrishnanകോട്ടയം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ദേഹാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു പരിശോധന.

ഇന്ന് ഉച്ചക്കാണ് ബിജുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഇതറിഞ്ഞ് ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ട ബിജു ക്ഷുഭിതനായി ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഇ സി ജി വയറുകള്‍ വലിച്ചൂരി. എന്നാല്‍ പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും കാണാത്തതിനെ തുടര്‍ന്ന് തിരികെ ജയിലിലേക്ക് കൊണ്ടുപോയി.