ടി ജി നന്ദകുമാറിന് മന്ത്രിസഭയില്‍ ചാരനുണ്ടെന്ന് പി സി ജോര്‍ജ്

Posted on: September 28, 2013 2:44 pm | Last updated: September 28, 2013 at 2:44 pm
SHARE

pcgeorgeVതിരുവനന്തപുരം: വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിന് മന്ത്രിസഭയില്‍ ചാരനുണ്ടെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണമില്ല എന്ന കാര്യം മന്ത്രിസഭയിലുള്ള ആരോ നന്ദകുമാറിനെ അറിയിച്ചുവെന്നും ഈ വിവരമാണു നന്ദകുമാര്‍ പിന്നീട് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചു. സെക്രട്ടേറിയറ്റിലെ മൂന്നാം നിലയിലുള്ള മന്ത്രിയാണ് നന്ദകുമാറിനെ സഹായിച്ചതെന്നും ഈ മന്ത്രിക്ക് നന്ദകുമാറുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, തന്നെ ആരും സഹായിച്ചിട്ടില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയാണു പി.സി.ജോര്‍ജ് ആരോപണം ഉന്നയിക്കുന്നത്. തനിക്ക് തിരുവഞ്ചൂരുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ ഇതുവരെ വഴിവിട്ട ഒരു സാഹായവും ലഭിച്ചിട്ടില്ല. ചാരപ്പണി നടത്തുന്നത് ആരാണെന്ന് ജനത്തിനറിയാമെന്നും ആരോപണം പി.സി. ജോര്‍ജ് തെളിയിക്കണണെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here