ലീഗ് ബന്ധത്തില്‍ പോറലേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

Posted on: September 27, 2013 5:03 pm | Last updated: September 27, 2013 at 5:03 pm

oommen chandyതിരുവനന്തപുരം: ലീഗുമായുള്ള ബന്ധത്തില്‍ പോറലേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലീഗുമായുള്ള ബന്ധം സുദൃഢമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞയാഴ്ച മുതല്‍ തുടരുന്ന ലീഗ് കോണ്‍ഗ്രസ് വാക്‌പോരിന്റെ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ലീഗിന്റെ ഒരു തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയാണ് വാഗ്വാദം വീണ്ടും തുടങ്ങാന്‍ കാരണം. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസാണെങ്കിലും പാറിയത് ലീഗ് പതാകയാണെന്നാണ് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

എന്നാല്‍ ഇന്നലെ ആര്യാടന്റെ പ്രസ്താവനയാണ് ഇത് നിര്‍ണായക ഘട്ടത്തില്‍ എത്തിച്ചത്. ലീഗ് ഒറ്റക്ക് മത്സരിക്കാം എന്ന് ലീഗില്‍ അഭിപ്രായമുള്ളതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാള്‍ ഇ ടി മുഹമ്മദ് ബഷീറാണെന്നും ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗീയവാദിയാണെന്നുമാണ് ആര്യാടന്‍ പറഞ്ഞത്.