Connect with us

Kozhikode

അതിഥികളെ ഭയപ്പെടുത്തി സര്‍ക്കാര്‍ വിശ്രമ മന്ദിരം

Published

|

Last Updated

കുറ്റിയാടി: കുറ്റിയാടിയിലെ അതിഥി മന്ദിരം തകര്‍ച്ചയിലേക്ക്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ അതിഥി മന്ദിരമാണ് ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വമില്ലായ്മയും കാരണം നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ സീലിംഗുകളും ഓടുകളും തകര്‍ന്നതി നാല്‍ മഴപെയ്താല്‍ ചോരുന്ന അവസ്ഥയാണ്. മരപ്പലകകള്‍ പാകിയ സീലിംഗുകള്‍ മുഴുവന്‍ തന്നെ കാലപ്പഴക്കം കാരണം ദ്രവിച്ച് നിലംപതിച്ചുകൊണ്ടിരിക്കുന്നു.

നൂറ് വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടില്‍ തന്നെയാണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത പഴയ രജിസ്ട്രാര്‍ കെട്ടിടവും.
സര്‍ക്കാര്‍ വിശ്രമ മന്ദിരം തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും കെട്ടിടം ഉടന്‍ അറ്റകുറ്റപ്പണിക്ക് വിധേയമാക്കണമെന്നും ഒയിസ്‌ക കുറ്റിയാടി ചാപ്റ്റര്‍ ആവശ്യപ്പെട്ടു. ഡോ. ഡി സച്ചിത്ത് അധ്യക്ഷത വഹിച്ചു. എസ് ജെ സജീവ്കുമാര്‍, പി പി ദിനേശന്‍, അഡ്വ. ജമാല്‍, അബ്ദുല്ലാ സല്‍മാന്‍, കെ ദിനേസ്, പി എം ഇമ്മാനുവല്‍, കെ പി സുഭാഷ്, എന്‍ ബഷീര്‍, മണി കെ കൂരാറ, മുരളീകൃഷ്ണദാസ് കെ പി, ജെ ഡി ബാബു, വി പി അംബുജാക്ഷന്‍, ജിജി കട്ടക്കയം, കെ കെ രഞ്ജിത്ത്, സി എം അശോകന്‍, എന്‍ കുഞ്ഞിരാമന്‍, പി വി സുരേന്ദ്രനാഥ്, കെ നബീല്‍, പി സുജീഷ് പ്രസംഗിച്ചു.