Kozhikode
വിസ നിയമം ലംഘിച്ചു: യുഎസ് പൗരന്മാര്‍ക്കെതിരെ കേസ്

കോഴിക്കോട്: വിസ നിയമം ലംഘിച്ചതിന് രണ്ട് അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടന്ന ഒരു മത സംഘടനയുടെ ചടങ്ങില്‍ പ്രസംഗിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശക വിസയിലെത്തിയ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. കോഴിക്കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്. മത സംഘടനയുടെ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം യുഎസ് പൗരന്മാര്‍ ചടങ്ങില്‍ സംസാരിച്ചിട്ടില്ലെന്ന് മത സംഘടനാ നേതാക്കള്‍ പറഞ്ഞു.
---- facebook comment plugin here -----