ലുലു, ദിവ, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് എന്നിവക്ക് ഗള്‍ഫ് ബിസിനസ് അവാര്‍ഡ്

Posted on: September 25, 2013 7:21 pm | Last updated: September 25, 2013 at 8:21 pm
SHARE

ദുബൈ: ഗള്‍ഫ് ബിസിനസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മേഖലയിലെ ഏറ്റവും മികച്ച ചില്ലറ വില്‍പ്പന കേന്ദ്രമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ലുലു ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ എം എ അശ്‌റഫലി അവാര്‍ഡ് ഏറ്റുവാങ്ങി.
മികച്ച എയര്‍ലൈന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഊര്‍ജ കമ്പനി ദിവ, റിയല്‍ എസ്റ്റേറ്റ് മാജിദ് അല്‍ ഫുത്തൈം എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. മലയാളികളാണ് ലുലുവിനെ വളര്‍ത്തിയതെന്ന് അശ്‌റഫലി പറഞ്ഞു. നിലവില്‍ 106 ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്. ഒന്നര വര്‍ഷത്തിനിടയില്‍ 11 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്നും അശ്‌റഫലി അറിയിച്ചു.