Connect with us

Kerala

കായിക പരിശീലകന്‍ ദ്രോണാചാര്യ എ കെ കുട്ടി അന്തരിച്ചു

Published

|

Last Updated

പാലക്കാട്: പ്രശസ്ത കായിക പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായിരുന്ന എ കെ കുട്ടി(75) അന്തരിച്ചു. പാലക്കാട് കല്ലേപ്പുള്ളിയിലെ വസതിയില്‍ പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എം ഡി വത്സമ്മ, മേഴ്‌സിക്കുട്ടന്‍, സുരേഷ്ബാബു, സി ഹരിദാസ്, എസ് മുരളി, സിന്ധു തുടങ്ങി മികവുറ്റ ഒട്ടേറെ താരങ്ങളുടെ പരിശീലകനായിരുന്നു എ കെ കുട്ടി. 2010ലാണ് രാജ്യത്തെ പരിശീലകര്‍ക്കുള്ള പരമോന്ന കായിക ബഹുമതിയായ ദ്രോണാചാര്യ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.

കുത്തനൂര്‍ അഴകന്‍കുമരത്ത്‌വീട്ടില്‍ ഗോവിന്ദന്‍ നായരുടെയും മൂകാംബികമ്മയുടെയും മകനായ കണ്ണന്‍കുട്ടിയുടെ സ്വപ്നങ്ങളല്ല പ്രയത്‌നങ്ങളായിരുന്നു അദ്ദേഹത്തെ രാജ്യത്തെ മികവുറ്റ കായിക പരീശീലകരിലൊരാളാക്കിയത്. കോട്ടായി സ്‌കൂളിലെ പ്രാഥമികവിദ്യാഭ്യാസവും വിക്ടോറിയകോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനവും കഴിഞ്ഞ് എയര്‍ഫോഴ്‌സില്‍ ഫൈഌ് മെക്കാനിക്കായി ചേര്‍ന്നു. 20 കൊല്ലത്തെ എയര്‍ഫോഴ്‌സ് ജീവിതം മതിയാക്കി 1978ലാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കോച്ചായാണ് പരിശീലകജീവിതം തുടങ്ങിയത്. എയര്‍ഫോഴ്‌സിലും റെയില്‍വേയിലും ലോങ്ജമ്പ് ചാമ്പ്യനായിരുന്ന കുട്ടി പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍നിന്ന് കോച്ചിങ്ങില്‍ ഡിപ്ലോമ നേടിയതിനുശേഷമാണ് പരിശീലനരംഗത്തിറങ്ങിയത്.

1987ല്‍ റെയില്‍വേയില്‍ വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടറായി. 96ല്‍ പേഴ്‌സണല്‍ ഓഫീസറായാണ് വിരമിച്ചു. അതിനിടെ സംസ്ഥാനസര്‍ക്കാരിന്റെ ബെസ്റ്റ്‌കോച്ച് (198283), കേന്ദ്രസര്‍ക്കാരിന്റെ ബെസ്റ്റ്‌കോച്ച് (198485, 8586), റെയില്‍വേയുടെ ബെസ്റ്റ്‌കോച്ച് (198792) അവാര്‍ഡുകള്‍ ഉള്‍പ്പെടെ പല അംഗീകാരങ്ങളും കുട്ടിയെത്തേടിയെത്തി. 1982ല്‍ ഡല്‍ഹിയില്‍നടന്ന ഏഷ്യന്‍ ഗെയിംസില്‍ പ്രിയശിഷ്യ എം.ഡി.വത്സമ്മ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണംനേടിയ നിമിഷമാണ് പരിശീലകനെന്ന നിലയില്‍ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമെന്ന് എ.കെ. കുട്ടി പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest