Connect with us

Malappuram

കൊണ്ടോട്ടി ബസ് അപകടം : അക്രമം നടത്തിയ 43 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തെ തുടര്‍ന്ന് ടൗണില്‍ അക്രം നടത്തിയതിന് 43 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടാതെ കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് ബസ് സ്റ്റാന്റിനകത്ത് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലവ്‌ലൈന്‍ ബസ് ഇടിച്ച് തുറക്കല്‍ സ്വദേശിനി ചെറുതൊടിക സൈനബ (48) മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് അടിച്ച്ഹു തകര്‍ത്തിരുന്നു. ബസിന് തീവെക്കാനുള്ള ശ്രമം പോലീസ് തടഞ്ഞത് വന്‍ ദുരന്തം ഒഴിവാക്കി. ഇതിനിടെ അപകടം വരുത്തിയ ബസ് രാതി സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ അകമ്പടി പോയ പോലീസ് വാഹനത്തിനു നേരെ കനത്ത കല്ലേറുണ്ടായി. സി ഐ യുടെ വാഹനത്തിന്റെ ചില്ലു തകരുകയും ബോഡിക്ക് പല ഭാഗത്തും കേടുപാടുകളും സംഭവിച്ചു. ഇതു വഴി വന്ന കെ എസ് ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകള്‍ക്കേതിരേയും കല്ലേറുണ്ടായി. രാത്രിയിലും അക്രമം തുടര്‍ന്നതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമം തുടരുകയായിരുന്നു.ഇതിനിടെ അക്രമികള പോലീസ് ഓടിച്ചിട്ട് പിടികൂടി. അക്രമത്തില്‍ കൊണ്ടോട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ റഫീഖ് ഉള്‍പ്പടെ അഞ്ച് പോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.
തുറക്കല്‍ കാമശ്ശേരി പള്ളിയാളില്‍ ഉസ് മാന്‍(23) മണ്ണാരില്‍ ഓടക്കല്‍ ഫസലു റഹ്മാന്‍(19), മമ്പ്രം പാടംകാരായില്‍ യാച്ചീരി മുഹമ്മദ് സജീര്‍(19), തുറക്കല്‍ താമരശ്ശേരി വാറേങ്ങല്‍ ഹാരിസ് (20), ഒഴുകൂര്‍ പലേക്കോട്ട് വെളുത്തേടത്ത് കക്കാട്ടുചാലി ആസിഫ് അലി(23), കരുവാങ്കല്ല് നടുക്കര താവയില്‍ പൊറ്റശ്ശേരി മഹ് റൂഫ് (23), തുറക്കല്‍ ചെമ്മലപ്പറമ്പ് കാമശ്ശേരി പള്ളിയാളി അലി അന്‍ വര്‍ ശരീഫ് ( 22), ചെമ്മലപ്പറമ്പ് പാമ്പിന്റകത്ത് നസീബ് (23), കരിപ്പൂര്‍ ചോലമാട് താഴെത്തെ പള്ളിയാളി അഹമ്മദ് ന ഈം (23), തലേക്കര അഴുകാട്ട് ഫവാസ് (23), കുറുപ്പത്ഥ് വെളുത്തേടത്ത് മുഹമ്മദ് നവാസ് (23), നടുക്കര കപ്പച്ചാലില്‍ അബ് ദുല്‍ വാഹിദ്, മങ്ങാട്ടു പീടിക നെടുഞ്ചാലിലിരുതൊടിക ശബീബ് (20), കരിപ്പൂര്‍ ചോലമാട്ട് ഉള്ളാടന്‍ ശമീര്‍ (20), കരിപ്പൂര്‍ താഴത്തെ പള്ളിയാളി സവാദ് (20), കരിപ്പൂര്‍ പുലാശ്ശേര്‍ താവയില്‍ മുഹമ്മദലി (20), കൊടക്കല്ലിങ്ങള്‍ ശബീബ് (19), പേങ്ങാട്ട് പുള്ളാട്ടു പറമ്പില്‍ അബ്ദുല്‍ റഊഫ് (19), പുലിക്കല്‍ പൂവന്നൂര്‍ ജംഷാദ് (22), പറവൂര്‍ പാലോത്ത് അന്‍സാര്‍(23), നടുക്കര ലാക്കല്‍ സക്കീര്‍ ഹുസൈന്‍ (23), താവയില്‍ പൊറ്റശ്ശേരി മുഹന്നദ് ശരീഫ് (21), തുറക്കല്‍ ചെറായി പ്രവീണ്‍(23), കോടം പുഴമനക്കശ്ശേരി അബ്ദുല്‍ സലീം (34), ഫറോഖ് കോട്ടുപാടം ചെറിയ കണ്ടി ഫൈസല്‍ (23), താനൂര്‍ എടക്കാട്ടുപുറം കുറ്റിയേടത്ത് മുഹമ്മദ് ശഫീഖ് (15), കാസര്‍ക്കോട് ബദിയടുക്ക നാരമ്പാടി ഇബ് റാഹീം ഖലീല്‍ (20), കൂനീരി അനുരാജ് (23), കരുവാന്‍ കല്ല് ചാലുമാട്ടില്‍ കൊട്ടോളി അബ്ദുര്‍റഹ്മാന്‍ (25), ചോലമാട് താഴത്തെപള്ളിയാളി മുഹമ്മദ് റാശിദ് (23), കോഴിക്കൊട് കൊളത്തര നിക്കമ്പറമ്പത്ത് നിധിന്‍(22), ഫറോക്ക് കാരാട് കൊളപ്പുറത്ത് നിശാദ് (29), ഫറോക് കോളജ് കോട്ടയില്‍ അബ്ദുര്‍റശീദ് (23), ഒഴുകൂര്‍ വെളുത്തേടത്ത് പറക്കാടന്‍ സുഭാഷ് (22), തുറക്കല്‍ പാമ്പിന്റകത്ത് ഇസ്മാ ഈല്‍ (34), വള്ളുവമ്പ്രം കക്കാട്ടുമ്മല്‍ രാജുമോന്‍ (33), ചിറയില്‍ കോട്ടക്കോള്‍ ജാഫര്‍ (23), മുണ്ടക്കുലം വാളക്കുട ആനക്കച്ചേരി മുഹമ്മദ് നൗഫല്‍ (25), തുറക്കല്‍ മംഗലത്ത് മുനീര്‍ (27), നീറാട് തച്ചറമ്പന്‍ പീടികത്തൊടി (33), നടുക്കര കൊട്ടോമ്പാറ അബ്ദു നാസര്‍ (19), കണ്ണമംഗലം മേമാട്ടുപാറ എടക്കാപറംമ്പന്‍ (22), കൊലത്തൂര്‍ എയര്‍ പോര്‍ട്ട് വാച്ചിത്തൊടി മാട്ടില്‍ (18), എന്നിവരാണ് അറസ്റ്റിലായത് . ഇവരെ മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനു 2.40 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. അപകടം വരുത്തിയ ബസ് തകര്‍ത്ത ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.