Connect with us

Malappuram

എം എല്‍ എ ഫണ്ട്: കമ്പ്യൂട്ടര്‍ വാങ്ങുന്നതില്‍ തിരിമറി

Published

|

Last Updated

വണ്ടൂര്‍: സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ അനുവദിക്കുന്ന എം എല്‍ എ ഫണ്ടില്‍ വന്‍ തിരിമറി നടക്കുന്നതായി ആക്ഷേപം. വിപണിയില്‍ വില്‍ക്കപ്പെടുന്ന കമ്പ്യൂട്ടറിന്റെ വിലയേക്കാള്‍ ഉയര്‍ന്ന വിലക്കാണ് കെല്‍ട്രോണ്‍, സിഡ്‌കോ എന്നീ സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നത്. കൊണ്ടോട്ടി പെരുവള്ളൂരിലെ യു പി സ്‌കൂളിന് എം എല്‍ എ ഫണ്ടില്‍ നിന്ന് 75,000 രൂപയാണ് അനുവദിച്ചത്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മികച്ച ശേഷിയുള്ള മൂന്ന് കമ്പ്യൂട്ടറെങ്കിലും ഈ തുക കൊണ്ട് ആര്‍ക്കും വാങ്ങാം. എന്നാല്‍ സിഡ്‌കോയില്‍ അന്വേഷിച്ച സ്‌കൂള്‍ അധികൃതര്‍ക്ക് രണ്ട് കമ്പ്യൂട്ടര്‍ മാത്രമേ ഈ തുകകൊണ്ട് ലഭിക്കൂ എന്ന മറുപടിയാണ് ലഭിച്ചത്. അതേസമയം 19,990 രൂപക്ക് മികച്ച കമ്പ്യൂട്ടറുകള്‍ നല്‍കാമെന്നാണ് സിഡ്‌കോയുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ളത്. ഇന്റല്‍ മദര്‍ ബോര്‍ഡ്, ഡുവല്‍കോര്‍ പ്രൊസസര്‍, 2 ജി ബി റാം, 15.6 ഇഞ്ച് മോനിറ്റര്‍, ഡി വി ഡി റൈറ്റര്‍, 600 വി എ യു പി എസ്, സൗണ്ട് സ്പീക്കര്‍ തുടങ്ങിയ സവിശേഷതകളുള്ള കമ്പ്യൂട്ടറിനാണ് സിഡ്‌കോയുടെ വെബ്‌സൈറ്റില്‍ 19,500 രൂപ വിലയിട്ടിട്ടുള്ളത്. എന്നാല്‍ ഈ വിലക്ക് കമ്പ്യൂട്ടറുകള്‍ നല്‍കാന്‍ സിഡ്‌കോ ഇപ്പോള്‍ തയ്യാറല്ല. അതേസമയം 23,000 രൂപക്ക് താഴെയുള്ള വിലക്കാണ് സ്വകാര്യ സ്ഥാപനങ്ങള്‍ ഇത്തരം സവിശേഷതകളുള്ള കമ്പ്യൂട്ടറുകള്‍ വില്‍ക്കുന്നത്.
ഇത്തരത്തില്‍ 75,000 രൂപക്ക് ചുരുങ്ങിയത് മൂന്ന് കമ്പ്യൂട്ടറുകളെങ്കിലും വാങ്ങാം. എന്നാല്‍ സ്‌കൂളുകള്‍ക്ക് രണ്ട് കമ്പ്യൂട്ടറുകള്‍ മാത്രമേ നല്‍കാനാവൂ എന്നാണ് സിഡ്‌കോ, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളുടെ അധികൃതര്‍ പറയുന്നത്. സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ സര്‍ക്കാറിലേക്ക് നല്‍കേണ്ട വില്‍പ്പന നികുതി നല്‍കാതെയാണ് കമ്പ്യൂട്ടര്‍ വില്‍ക്കുന്നതെന്നും തങ്ങള്‍ കൃത്യമായി നികുതി നല്‍കുന്നതുകൊണ്ടാണ് ഇത്തരം കുറഞ്ഞ വിലക്ക് കമ്പ്യൂട്ടര്‍ നല്‍കാനാകാത്തതെന്നാണ് സിഡ്‌കോ അധികൃതര്‍ ഇതിന് വിശദീകരണം നല്‍കുന്നത്. ഫലത്തില്‍ മൂന്ന് കമ്പ്യൂട്ടറുകള്‍ ലഭിക്കുന്നതിന് പകരം സ്‌കൂളുകള്‍ക്ക് രണ്ട് കമ്പ്യൂട്ടര്‍ മാത്രമാണ് നല്‍കാനാകുന്നത്.

 

---- facebook comment plugin here -----

Latest