കുണ്ടൂര്‍ ഉസ്താദ് എട്ടാമത് ഉറൂസ് മുബാറക് പ്രഖ്യാപനം നാളെ

Posted on: September 25, 2013 12:01 am | Last updated: September 24, 2013 at 11:56 pm

കുണ്ടൂര്‍: പ്രമുഖ സൂഫീവര്യന്‍ ശൈഖുനാ കുണ്ടൂര്‍ ഉസ്താദിന്റെ എട്ടാമത് ഉറൂസ് മുബാറക് പ്രഖ്യാപനം നാളെ കുണ്ടൂര്‍ ഗൗസിയ്യ നഗറില്‍ നടക്കും. ഉസ്താദിന്റെ മഖാമില്‍ പ്രതിവാരം നടത്തി വരാറുള്ള ബുര്‍ദ മജ്‌ലിസില്‍ അതിവിപുലമായി നടക്കുന്ന പ്രഖ്യാപന സംഗമം നാളെ വൈകുന്നേരം ഏഴുമണിക്ക് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപനം നിര്‍വഹിക്കും. സംഗമത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി,കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബൂഹനീഫല്‍ ഫൈസി തെന്നല,ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അലി ബാഖവി ആറ്റുപുറം, ബശീര്‍ ഫൈസി വെണ്ണക്കോട്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം മുഹമ്മദ് സാദിഖ് വെളിമുക്ക് തുടങ്ങിയവര്‍ സംബന്ധിക്കും.