ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കോട്ടപ്പള്ളിയില്‍

Posted on: September 24, 2013 12:42 pm | Last updated: September 24, 2013 at 12:42 pm

വടകര: ജില്ലാ വോളിബോള്‍ സീനിയര്‍ ലീഗ് പുരുഷ- വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ പി എ സി കോട്ടപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ ചെമ്മരത്തൂര്‍ ഇരട്ടകുളങ്ങര ഫഌഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
ഒക്‌ടോബര്‍ 18 മുതല്‍ 25വരെയാണ് മത്സരങ്ങള്‍. വടകര, ബാലുശ്ശേരി, കുന്ദമംഗലം, കോഴിക്കോട് എന്നീ സോണുകളില്‍ നിന്ന് ക്വാളിഫൈ ചെയ്തുവരുന്ന 16 പുരുഷ ടീമുകളും എട്ട് വനിതാ ടീമുകളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഡിംസബറില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ പുരുഷ-വനിത ടീമുകളെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തിരഞ്ഞെടുക്കും.
ചാമ്പ്യഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു. രാഘവന്‍ മാണിക്കോത്ത്, ടി എച്ച് അബ്ദുല്‍മജീദ്, എന്‍ വിജയന്‍, പി സി വിദ്യാസാഗര്‍, കെ എം ബാലന്‍, പി കെ അശോകന്‍, ചന്ദ്രി, ടി കെ വേണു, എ മോഹനന്‍ മാസ്റ്റര്‍, പുതുക്കുട്ടി ചന്ദ്രന്‍, ഒ ഷബീര്‍, ടി കെ ബാലന്‍ നായര്‍ പ്രസംഗിച്ചു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ശാന്ത ചെയര്‍മാനും സി പി സുനില്‍കുമാര്‍ ജനറല്‍ കണ്‍വീനറും ടി പി ജലീല്‍ ട്രഷററുമായി 151 അംഗം സംഘാടക സമിതി രൂപവത്കരിച്ചു.