മഅ്ദിന്‍ ആത്മീയ സംഗമവും അവാര്‍ഡ് ദാനവും വ്യാഴാഴ്ച

Posted on: September 24, 2013 1:18 am | Last updated: September 24, 2013 at 1:18 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച സ്വലാത്ത് നഗറില്‍ ആത്മീയ സംഗമവും അവാര്‍ഡ് ദാനവും നടക്കും.
വൈകീട്ട് 6.30ന് നടക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിലും ജാമിഅത്തുല്‍ ഹിന്ദ് പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
വിര്‍ദുല്ലത്വീഫ്, ഉദ്‌ബോധനം, സ്വലാത്ത്, തഹ്‌ലീല്‍, ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥന എന്നിവയും നടക്കും. സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബുര്‍റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും.