കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം 27ന് തുടങ്ങും

Posted on: September 24, 2013 1:18 am | Last updated: September 24, 2013 at 1:18 am

കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 51-ാം സംസ്ഥാന സമ്മേളനം 27, 28, 29 തീയതികളില്‍ കോട്ടയത്ത് നടക്കും. 27ന് വൈകീട്ട് നിലവിലുളള സംസ്ഥാന സമിതി അംഗങ്ങളുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത നിര്‍വാഹക സമിതി യോഗം ചേരും. 28ന് രാവിലെ ഒമ്പതിന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാലിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം പിമാരായ ജോസ് കെ മാണി, ആന്റോ ആന്റണി, പി ടി തോമസ്്, എം എല്‍ എമാരായ സി എഫ് തോമസ്, കെ സുരേഷ് കുറുപ്പ്്്, കെ അജിത്ത്്, പി ആര്‍ ഡി വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി എന്നിവര്‍ പ്രസംഗിക്കും. രാത്രി ഏഴിന് കലാഭവന്‍ ചാക്കോച്ചന്റെ സാക്‌സോഫോണ്‍ കച്ചേരി നടക്കും. 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പുതിയ സംസ്ഥാന പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ എം മാണിയും കേന്ദ്ര മന്ത്രി കെ വി തോമസും മുഖ്യാതിഥികളായിരിക്കും. പത്രസമ്മേളനത്തില്‍ കെ യു ഡബ്യൂ ജെ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മനോഹരന്‍ മൊറായി സംബന്ധിച്ചു.