ഭാര്യവീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന യുവാവും സംഘവും അറസ്റ്റില്‍

Posted on: September 24, 2013 12:38 am | Last updated: September 24, 2013 at 12:38 am
SHARE

ഇടുക്കി: ഭാര്യവീട്ടില്‍ നിന്നും കൂട്ടുകാരെ ഉപയോഗിച്ച് സ്വര്‍ണം കവര്‍ന്ന യുവാവും കൂട്ടാളികളും പിടിയിലായി. ബൈസണ്‍വാലി കുളത്തുപുഴയില്‍ സിദ്ധാര്‍ഥന്റെ മകന്‍ സുനില്‍കുമാറിന്റെ ഭാര്യ രാജിയെ കെട്ടിയിട്ടാണ് 35 ഓളം പവന്‍ കവര്‍ന്നത്. സുനില്‍കുമാറിന്റെ സഹോദരീ ഭര്‍ത്താവ് കൊമ്പനാക്കുഴിയില്‍ സുബീഷ്(29), എറണാകുളം സൗത്ത് ചിറ്റൂര്‍ ചെമ്പന്‍ ഹൗസില്‍ അയ്യപ്പന്‍(30), വൈറ്റില കൊച്ചുപറമ്പില്‍ ഹാരീസ്(28) എന്നിവരെയാണ് മൂന്നാര്‍ ഡി വൈ .എസ് .പി. വി എന്‍ സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികുടിയത്.