പി എസ് സി റാങ്ക് ലിസറ്റ് നീട്ടല്‍: അന്തിമ തീരുമാനം അടുത്ത യോഗത്തില്‍

Posted on: September 24, 2013 12:33 am | Last updated: September 24, 2013 at 12:33 am

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലരവര്‍ഷമായി ദീര്‍ഘിപ്പിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഇന്നലെ ചേര്‍ന്ന പി എസ് സി യോഗത്തില്‍ തീരുമാനമായില്ല. ഇക്കാര്യം ഇന്നലെ ചര്‍ച്ച ചെയ്‌തെങ്കിലും വിശദമായി പഠിക്കുന്നതിനായി വിഷയം അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു.
ഓണം അവധിയെത്തുടര്‍ന്ന് സര്‍ക്കാറിന്റെ കത്തിനെക്കുറിച്ച് വിശദമായി പഠനം നടത്തിയിരുന്നില്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധി പുതിയ ലിസ്റ്റ് നിലവില്‍ വരുന്നതുവരെയോ, നിലവിലുള്ള ലിസ്റ്റിന് നാലര വര്‍ഷം തികയുകയോ ഏതാണ് ആദ്യം വരുന്നതെന്ന് കണക്കാക്കി കാലാവധി ദീര്‍ഘിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നേരത്തേ മൂന്ന് മാസം നീട്ടിയിരുന്നു.