Connect with us

International

ജര്‍മനിയില്‍ മെര്‍ക്കലിന് മൂന്നാം ഊഴം

Published

|

Last Updated

ബെര്‍ലിന്‍: ജര്‍മനിയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കലിന് മൂന്നാം ഊഴം. തന്റെ മുന്നണിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ടെന്ന് മെര്‍ക്കല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മെര്‍ക്കലിന്റെ മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് പ്രതികരിക്കുമെന്നും എസ് പി ഡി നേതാവ് സിഗ്മാര്‍ ഗബ്രിയേല്‍ പറഞ്ഞു.
ജര്‍മനിയില്‍ പരമ്പരാഗതമായി പാര്‍ട്ടികള്‍ നയങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം രണ്ട് മാസക്കാലത്തെ കാലയളവിനുള്ളില്‍ മാത്രമാണ് മുന്നണിയില്‍ ചേരുന്നത്. ഞായാറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ സി ഡി യുവും സഹോദര പാര്‍ട്ടിയായ ക്യസ്ത്യന്‍ സോഷ്യല്‍ യൂനിയനും ചേര്‍ന്ന് 42 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. 630 അംഗ പാര്‍ലമെന്റ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇവരുടെ സംഖ്യം 311 സീറ്റുകളാണ് സ്വന്തമാക്കിയത്.
എസ് പി ഡി 192 സീറ്റുകളിലും ഗ്രീന്‍സ് പാര്‍ട്ടി 63സീറ്റുകളിലും കടുത്ത ഇടതുപക്ഷ പാര്‍ട്ടി 64 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സര്‍ക്കാര്‍ രൂപവത്കരിക്കില്ലെന്നും രാജ്യത്തിനാവശ്യം സുസ്ഥിരമായ സര്‍ക്കാറാണെന്നും മെര്‍ക്കല്‍ പറഞ്ഞു. ചാന്‍സലറായുള്ള മൂന്നാം ഊഴത്തിലും യൂറോസോണ്‍ സംബന്ധിച്ച നയത്തില്‍ മാറ്റം വരുത്തില്ലെന്നും അവര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest