ചൈനയില്‍ ഉസാഗി ചുഴലി കൊടുങ്കാറ്റില്‍ 25 മരണം

Posted on: September 23, 2013 6:00 pm | Last updated: September 23, 2013 at 6:00 pm

usagiബീജിംഗ്: തെക്കന്‍ ചൈനയില്‍ വീശിയടിച്ച ഉസാഗി ചുഴലി കൊടുങ്കാറ്റില്‍ ഇരുപത്തിയഞ്ചോളം പേര്‍ കൊല്ലപ്പെട്ടു. പതിമൂന്നോളം പേര്‍ക്ക് പരിക്കുണ്ടെന്നാണ് അറയുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗത സംവിധാനം താറുമാറായിരിക്കുകയാണ്. പതിനായിരക്കണക്കിന് വിമാനയാത്രക്കാര്‍ ഹോംങ്കോങ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

നേരത്തെ ഫിലിപ്പൈന്‍ ഉസാഗി ചുഴലി കൊടുങ്കാറ്റില്‍ രണ്ട്‌പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം ലോകത്തുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് ഉസാഗയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.