Connect with us

Business

കേന്ദ്ര ബേങ്ക് ഇടപെട്ടു; ഓഹരി വിപണി മുന്നേറുന്നു

Published

|

Last Updated

അനുകുലവും പ്രതികുലവുമായ വാര്‍ത്തകള്‍ക്കിടയില്‍ ഇന്ത്യന്‍ ഓഹരി വിപണി മികവ് നിലനിര്‍ത്തുകയാണ്. ആര്‍ ബി ഐ വാരാന്ത്യം റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വരുത്തിയ ഭേദഗതികള്‍ വെളിച്ചയാഴ്ച ഇന്ത്യന്‍ മാര്‍ക്കറ്റിനെ ഉഴുതു മറിച്ചു. നേരത്തെ അമേരിക്കന്‍ കേന്ദ്ര ബേങ്ക് സാമ്പത്തിക രംഗം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തിയത് യു എസില്‍ ഡൗ ജോണ്‍സ് സൂചികയിലും വിള്ളല്‍ ഉളവാക്കി. ഡൗ ജോണ്‍സ് റെക്കോര്‍ഡ് നിലവാരമായ 15,709 ല്‍ നിന്ന് വാരാന്ത്യം 15,451 ലേക്ക് ഇടിഞ്ഞു.
പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര ബേങ്ക് നടത്തുന്ന നീക്കങ്ങള്‍ ഫണ്ടുകളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ആര്‍ ബി ഐ രണ്ട് വര്‍ഷര്‍ത്തെ ഇടവേളക്കു ശേഷം ആദ്യമായാണ് പലിശ നിരക്ക് പുതുക്കിയത്. പുതിയ ഗവര്‍ണറുടെ വരവാണ് മാറ്റങ്ങള്‍ക്ക് വഴിതെളിച്ചത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി. നാണയപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിലാണ് കടുത്ത നീക്കങ്ങള്‍ക്ക് ആര്‍ ബി ഐ തുടക്കം കുറിച്ചത്.
അതേസമയം, വില്‍പ്പന സമ്മര്‍ദ ത്തിലുടെയാണ് ഈ നീക്കത്തിനോട് വിപണി പ്രതികരിച്ചത്. വെള്ളിയാഴ്ച ഒരു വേള സുചിക 600 പോയിന്റെ തകര്‍ച്ചയെ അഭിമുഖീകരിച്ചു. ഇതിനിടയില്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ വിനിമയ നിരക്ക് മെച്ചപ്പെടുന്നു. 63.68 ല്‍ ഓപ്പണ്‍ ചെയ്ത മാര്‍ക്കറ്റ് ഒരു വേള 61.72 വരെ മെച്ചപ്പെട്ട ശേഷം ക്ലോസിംഗ് 62.71 ലാണ്.
5850 ല്‍ നിന്ന് നിഫ്റ്റി സൂചിക 6138 വരെ ഉയര്‍ന്നു. ഈ റേഞ്ചിലെ ശക്തമായ പ്രോഫിറ്റ് ബുക്കിംഗിന് വാരാന്ത്യം നിഫ്റ്റിയെ 6012 ലേക്ക് താഴ്ത്തി. ഈവാരം 5836 താങ്ങ് നിര്‍ണായകമാണ്. ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ വ്യാഴാഴ്ച സെറ്റില്‍മെന്റ്റായതിനാല്‍ വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക് ഇടയുണ്ട്.
ബി എസ് ഇ സെന്‍സെക്‌സ് വാരാന്ത്യം 20,263 ലാണ്. താഴ്ന്ന നിലവാരമായ 19,619 ലും ഉയര്‍ന്ന നിലവാരമായ 20,733 റേഞ്ചിലാണ് പോയവാരം സെന്‍സെക്‌സ് സഞ്ചരിച്ചത്. ഈവാരം സൂചികക്ക് 20,791 ലാണ് ആദ്യ തടസം. തിരുത്തലിനു വിപണി വീണ്ടും ശ്രമിച്ചാല്‍ 19,677 റേഞ്ചിലേക്ക് നീങ്ങാം. സെന്‍സെക്‌സ് അതിന്റെ 100, 200 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലാണ് നീങ്ങുന്നത്.
ബേങ്കിംഗ്, കാപിറ്റല്‍ ഗുഡ്‌സ്, സ്റ്റീല്‍, ഓട്ടോമൊബൈല്‍ വിഭാഗം ഓഹരികള്‍ മികവിലാണ്. മാരുതി സുസുക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. ജിന്‍ഡാള്‍ സ്റ്റീല്‍, ഗേയില്‍, ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ പവര്‍, ഐ സി ഐ സി ഐ ബേങ്ക് തുടങ്ങിയവ മികവ് കാണിച്ചു.
സാമ്പത്തിക മേഖലക്ക് ഊര്‍ജം പകരാന്‍ 85 കോടി ഡോളറിന്റെ കടപത്ര ശേഖരം ഒരു മാസം കുടി തുടരുമെന്ന യു എസ് ഫെഡ് റിസര്‍വിന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ഓഹരി വിപണിയെ ഞെട്ടിച്ചു. ഡൗ ജോണ്‍സ് സൂചിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 15,709 വരെ കയറിയ ശേഷം വാരാന്ത്യം 15,451 ലാണ്.

Latest