Connect with us

Kasargod

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നെത്തിക്കും: മന്ത്രി ശിവകുമാര്‍

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ എത്തിക്കാനും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പ്രസ്താവിച്ചു.
കാസര്‍കോട് ഗവ.ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചില അവശ്യമരുന്നുകള്‍ ഇല്ലാത്തകാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അനുസരിച്ച് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ജില്ലയില്‍ 64 ഡോക്ടര്‍മാരുടെ ഒഴിവാണ് ഇപ്പോഴുള്ളത്. ആ ഒഴിവുകളില്‍ താല്‍ക്കാലിക ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. പി എസ് സി ലിസ്റ്റില്‍ നിന്ന് ഉടന്‍ നിയമനം നല്‍കും. കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളത്തിന് പുറമെ 20,000 രൂപ അധിക ശമ്പളം നല്‍കിയാണ് നിയമിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Latest