കൊല്ലത്ത് ഒന്‍പതു വയസുകാരിയെ അച്ഛനും സുഹൃത്തുക്കളും പീഡിപ്പിച്ചു

Posted on: September 22, 2013 6:06 pm | Last updated: September 22, 2013 at 6:06 pm

rapeകൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയില്‍ ഒന്‍പതു വയസ്സുകാരിയെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ അച്ഛനടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് വര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇതിനുശേഷം മഠത്തില്‍ നിന്നായിരുന്നു കുട്ടി വളര്‍ന്നത്. മഠത്തില്‍ നിന്നും അവധിക്കു വീട്ടിലെത്തുമ്പോഴായിരുന്നു അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നത്. കുട്ടി മഠത്തില്‍ തിരിച്ചെത്തിയപ്പോഴാണ് വിവരം പറഞ്ഞത്. മഠം അധികൃതരാണ് പോലീസില്‍ അറിയിച്ചത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ  ഹത്രാസിൻെറ മുറിവുണങ്ങും മുമ്പ് യുപിയില്‍ വീണ്ടും ബലാത്സംഗ കൊല; പെൺകുട്ടിയുടെ മൃതദേഹം വയലില്‍ കണ്ടെത്തി