ബാഗ്ദാദ്: ഇറാഖിലെ ബഗ്ദാദില്‍ സംസ്‌കാര ചടങ്ങിനിടെയുണ്ടായ ചാവേര്‍ സഫോടനങ്ങളില്‍ ഏഴു പൊലീസുകാര്‍ ഉള്‍പ്പെടെ 75 ഓളം പേര്‍ കൊല്ലപ്പെട്ടു. 150ലേറെ പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ നാല് ചാവേറുകളും ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സദര്‍സിറ്റിയില്‍ ഷിയാ വിഭാഗത്തില്‍ പെട്ടയാളുടെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സഫോടനങ്ങള്‍. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ഒന്നാമത്തെ സ്‌ഫോടനം. ഇതിനു പിന്നാലെ മറ്റൊരു കാറിനടിയില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി വീണ്ടും സ്‌ഫോടനമുണ്ടായി. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ അല്‍ഖാഇദയാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച ബാഗ്ദാദിലെ പൊലീസ് ഹെഡ്ക്വാടട്ടേഴ്‌സിനു നേരെയും ആക്രമണമുണ്ടായി.