കെനിയയില്‍ ഭീകരാക്രമണം: മരണം 39 ആയി

Posted on: September 22, 2013 8:00 am | Last updated: September 22, 2013 at 8:18 am

keniya attackനെയ്‌റോബി: നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിംഗ് മാളില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടും. നാല് ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. വെസ്റ്റ്‌ഗേറ്റ് ഷോപ്പിംഗ് മാളിലായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഷബാബ് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്.

കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചെത്തിയ സംഘം മാളിന്റെ പ്രവേശന കവാടത്തിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു വെടിവെയ്പ് നടത്തിയത്. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെയ്‌റോബിയിലെ പ്രവാസികള്‍ ഏറെയെത്തുന്ന സ്ഥലമാണ് വെസ്റ്റ്‌ഗേറ്റ് ഷോപ്പിംഗ് മാള്‍. നേരത്തെ സൊമാലിയന്‍ കൊള്ളക്കാര്‍ മാളിനെതിരേ ഭീഷണി മുഴക്കിയിരുന്നു.

പോലീസെത്തി തിരികെ വെടിവെച്ചാണ് അക്രമികളെ തുരത്തിയത്. മാള്‍ കൊള്ളയടിക്കാനുള്ള ശ്രമമല്ല നടന്നതെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും മാളിലെ ഷോപ്പുടമകള്‍ പറയുന്നു.