അറബി ഗാനത്തില്‍ മൂന്നാം തവണയും മുഹമ്മദ്

    Posted on: September 21, 2013 11:48 pm | Last updated: September 21, 2013 at 11:48 pm
    SHARE

    Muhammed K Arabiganam Kozhikkoduമണ്ണാര്‍ക്കാട്: സംസ്ഥാന സാഹിത്യോത്സവില്‍ അറബിഗാനത്തില്‍ മൂന്നാംതവണയും കോഴിക്കോട് നാദാപുരത്തെ ദാറുല്‍ഹുദയിലെ എട്ടാംതരം വിദ്യാര്‍ഥി കെ മുഹമ്മദ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജൂനിയര്‍ വിഭാഗത്തിലായിരുന്നു മുഹമ്മദ് മത്സരിച്ചത്.
    എന്നാല്‍ ഇത്തവണ അരങ്ങിലെത്തിയത് ഹൈസ്‌കൂള്‍വിഭാഗത്തിലായിട്ടാണ്. കുറ്റിയാടി സിറാജുല്‍ ഹുദയിലെ ദഅ്‌വാ വിദ്യാര്‍ഥിയായ മശ്ഹൂദിന്റെ രചനക്കാണ് മുഹമ്മദ് ശബ്ദം പകര്‍ന്നത്.