എസ് എസ് എഫ് സൃഷ്ടിക്കുന്നത് ധാര്‍മിക ബോധമുള്ള തലമുറയെ : കാന്തപുരം

Posted on: September 21, 2013 11:34 pm | Last updated: September 21, 2013 at 11:34 pm

kanthapuramമണ്ണാര്‍ക്കാട്: ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാനുള്ള മികച്ച ചുവട്‌വെപ്പാണ് എസ് എസ് എഫ് നടത്തുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധാര്‍മിക ബോധത്തിലൂടെയുള്ള വിദ്യാഭ്യാസ പുരോഗതിക്ക് മാത്രമേ സമൂഹത്തില്‍ നന്‍മ വളര്‍ത്താന്‍ സാധിക്കുകയുള്ളു. ധാര്‍മികമായ മുന്നേറ്റത്തിന് വിദ്യ നല്‍കുന്ന അധ്യാപകരും അതേറ്റ് വാങ്ങുന്ന വിദ്യാര്‍ഥികളും വളരണം. അതിലൂടെയാണ് ഭീകരതയും തീവ്രവാദവും ഇല്ലായ്മ ചെയ്യാന്‍ സാധിക്കുക. ഓരോരുത്തരെയും പുഞ്ചിരികൊണ്ട് അഭിസംബോധന ചെയ്യുക. പ്രശ്‌നങ്ങളും വിഭാഗീയതയും സൃഷ്ടിക്കാനിറങ്ങിയവര്‍ക്കെതിരെ അക്രമത്തിന് മുതിരുകയല്ല വേണ്ടത്. സൗഹൃദപരമായ സമീപനത്തിലൂടെ അവരെ മാറ്റിയെടുക്കാന്‍ സാധിക്കുമ്പോഴാണ് ഇസ്‌ലാമിക പ്രബോധനം അര്‍ഥവത്താകുന്നത്.
ധാര്‍മിക ബോധത്തിലൂടെയുള്ള വിദ്യാഭ്യാസ പുരോഗതിക്ക് മാത്രമേ സമൂഹത്തില്‍ നന്‍മ വളര്‍ത്താന്‍ സാധിക്കുകയുള്ളു. ധാര്‍മികമായ മുന്നേറ്റത്തിന് വിദ്യ നല്‍കുന്ന അധ്യാപകരും അതേറ്റ് വാങ്ങുന്ന വിദ്യാര്‍ഥികളും വളരണം. അതിലൂടെയാണ് ഭീകരതയും തീവ്രവാദവും ഇല്ലായ്മ ചെയ്യാന്‍ സാധിക്കുക. ഓരോരുത്തരെയും പുഞ്ചിരികൊണ്ട് അഭിസംബോധന ചെയ്യുക. പ്രശ്‌നങ്ങളും വിഭാഗീയതയും സൃഷ്ടിക്കാനിറങ്ങിയവര്‍ക്കെതിരെ അക്രമത്തിന് മുതിരുകയല്ല വേണ്ടത്. സൗഹൃദപരമായ സമീപനത്തിലൂടെ അവരെ മാറ്റിയെടുക്കാന്‍ സാധിക്കുമ്പോഴാണ് ഇസ്‌ലാമിക പ്രബോധനം അര്‍ത്ഥവത്താകുന്നത്.
രാജ്യത്തിന്റെ നന്‍മക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും സമൂഹത്തില്‍ ഛിദ്രം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തുകയും വേണം. അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അംഗീകരിക്കാനാകില്ല. അവരെ തിരിച്ചറിയുകയും അവഗണിക്കുകയുമാണ് വേണ്ടത്. സമുദായത്തില്‍ അനൈക്യം വിതച്ചവര്‍ പരാജയം അനുഭവിച്ച ചരിത്രമാണ് എക്കാലത്തുമുളളത്. നല്ലത് പറയാനും കാണാനും നന്‍മ പ്രവര്‍ത്തിക്കാനും നമുക്ക് സാധിക്കണമെന്നും അതിന് മുന്നിട്ടിറങ്ങുന്നവരെ പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നടത്തി. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി പി ജെ പൗലോസ്, ജലീല്‍ സഖാഫി കടലുണ്ടി, കലാം മാവൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, എ മുഹമ്മദ് സ്വാദിഖ്, ഉമര്‍ മദനി, എ പി ബശീര്‍, വി പി എം ബശീര്‍ പറവന്നൂര്‍,ഒ എം കരുവാരക്കുണ്ട്, നൂര്‍ മുഹമ്മദ് ഹാജി, ഉണ്ണീന്‍കുട്ടി സഖാഫി, പി പി മുഹമ്മദ്കുട്ടി, കെ സി കെ സൈതലവി, പി അഹ്മദ് അശ്‌റഫ്, നൗഫല്‍ തങ്ങള്‍, ഷുക്കൂര്‍ കൈപ്പുറം, എം എ നാസര്‍ സഖാഫി സംബന്ധിച്ചു.