ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചു

Posted on: September 21, 2013 6:54 pm | Last updated: September 21, 2013 at 6:54 pm

Haj-pilgrims-300x193ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചു.

സുഗമവും സുരക്ഷിതവുമായ രീതിയില്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ കാരുണ്യവാനായ അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുകയും സഹായിക്കുകയുമാണ് ഹജ്ജ് വളണ്ടിയര്‍മാരുടെ ഉത്തരവാദിത്തമെന്ന് സിജി ജിദ്ദ ചാപ്റ്റര്‍ റിസോര്‍സ് വിഭാഗം അംഗം കെ ടി അബൂബക്കര്‍ പറഞ്ഞു. ഹാജിമാര്‍ക്ക് സുരക്ഷിതവും സുഗമവുമായ ഹജ്ജ് നിര്‍വഹിക്കാന്‍ സഹായിക്കാന്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ സ്വയം സമര്‍പ്പണത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ ടി എ മുനീര്‍, അബ്ദുല്‍ റഹ്മാന്‍ വണ്ടൂര്‍, അന്‍വര്‍ വടക്കാങ്ങര, പി എം എ ജലീല്‍, ഷാനവാസ് വണ്ടൂര്‍ അസീസ് പറപ്പൂര്‍, റസാക്ക് മമ്പുറം, കെ ടി എച്ച് ഫാറൂഖ്, അബ്ദുല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.